മുംബൈയ്‌ക്ക് പുറമെ, റെയ്‌ഗാർഡ്, താനെ, കൊങ്കൺ മേഖല എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി ആശിഷ് ഷേലാർ അറിയിച്ചു.