ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ട് മരണം, ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

രേണുക വേണു
ശനി, 11 മെയ് 2024 (11:21 IST)
Dust Storm

ഡല്‍ഹിയിലെ പൊടിക്കാറ്റില്‍ രണ്ട് മരണം. മരം വീണുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായത്. പരുക്കേറ്റ ആറ് പേരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ അടക്കം ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. നഗരത്തില്‍ പലയിടത്തും വൈദ്യുതി നിലച്ചു. 
 
വൈദ്യുതി തകരാറുമായി ബന്ധപ്പെട്ട് ഇരുന്നൂറില്‍ അധികം ഫോണ്‍ കോളുകളാണ് ഡല്‍ഹി പൊലീസിനു ലഭിച്ചത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കാറ്റിനൊപ്പം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നേരിയ മഴയും ലഭിച്ചു. രാത്രി 9 മണിക്കും 11 മണിക്കും ഇടയിലുണ്ടായ കാറ്റില്‍ ഒട്ടേറെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article