ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയുടെ നിരക്കുകൾ കുത്തനെ കൂട്ടി. വാഹനരജിസ്‌ട്രേഷന്‍ നിരക്ക് പത്തിരട്ടിവരെ വര്‍ധിപ്പിച്ചു. ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് ഫീസ് 2500 ൽ നിന്നും പതിനായിരം രൂപയായി വര്‍ധിപ്പിച്ചു.
ലൈസന്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍നിന്ന് 200 രൂപയാക്കി. സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസും മറ്റും ഉള്‍പ്പെടുത്തുമ്പോള്‍ നിരക്ക് വീണ്ടുമുയരാം. ലേണേഴ്‌സ് ലൈസന്‍സ് ഫീസ് മുപ്പതില്‍നിന്ന് 150 രൂപയാക്കി. ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുള്ള ഫീസ് അഞ്ഞൂറില്‍നിന്ന് 1000 രൂപയാക്കി. ഗ്രേസ് കാലയളവിനുശേഷം ലൈസന്‍സ് പുതുക്കുന്നതിന് 300 രൂപയാണ് ഫീസ്. വൈകിയാല്‍ വര്‍ഷംതോറും 1000 രൂപ അധികം നല്‍കണം.