ബീഹാറില്‍ നിന്ന് ഒരു ലക്ഷം ഡിഎന്‍ എ സാമ്പിളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അയച്ചുകൊടുത്തു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഡി എന്‍ എയില്‍ തകരാറുണ്ടെന്ന മോഡിയുടെ പ്രസ്താവനക്കു മറുപടിയായാണ് ഡി എന്‍ എ സാമ്പിളുകള്‍ അയച്ചത്.
പതിനഞ്ചു ലക്ഷം നഖത്തിന്റെയും മുടിയുടെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനൊപ്പം സാമ്പിളുകള്‍ ശേരഖരിക്കുന്നതിന്റെ ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.മോഡിയുടെ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ വേണ്ടിയാണ് ജെ.ഡി.യു നേതാവ് ശബ്ദ് വാപസി കാമ്പയിന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായ കാമ്പയിനിലൂടെയാണ് സാമ്പിളുകള്‍ രേഖരിച്ചത്.
നേരത്തെ മോഡിക്ക് ബീഹാറിന്റെ ഡിഎന്‍ എ ആണ് എന്റേതെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ബീഹാറിന്റെ ഡി.എന്‍.എയില്‍ തകരാറുണ്ടെങ്കില്‍ എന്റെ ഡിഎന്‍എയിലും തകരാറുണ്ടാകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.