കർണാടകത്തിൽ കോൺഗ്രസിൽനിന്നും ബിജെപിയിലെത്തിയ എംഎൽഎ സ്വന്തമാക്കിയത് 10കോടിയുടെ അത്യാഡംബര കാർ

Webdunia
ശനി, 17 ഓഗസ്റ്റ് 2019 (18:28 IST)
കർണാടകത്തിൽ കോൺഗ്രസിൽനിന്നും ബിജെപിയിലെത്തിയ വിമത എംഎൽഎ സ്വന്തമാക്കിയത് പത്ത് കോടിയുടേ റോൾസ് റോ‌യ്സ് ഫാന്റം. അയോഗ്യനാക്കപ്പെട്ട എംഎൽഎ, എംടിബി നാഗരാജാണ്. റോൾസ് റോയ്‌സിന്റെ ഇന്ത്യയിൽ ലഭ്യമായഏറ്റവും വിലപിടിപ്പുള്ള വാഹനം സ്വന്തമാക്കിയിരിക്കുന്നൽത്. സംഭവം കർണാടകത്തിൽ വലിയ വിവാദമായി മാറി.  
 
നാഗരാജ് റോൾസ് റോയ്‌സ് കാറിനൊപ്പം നിൽക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് നിവേദിത് ആണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. അതേസമയം നാഗരാജ് പത്ത് കോടിയുടെ കാർ സ്വന്തമാക്കിയതിൽ വലിയ ആത്ഭുതം ഒന്നുമില്ല എന്നാണ് ഒരു വിഭാഗം രാഷ്ട്രീയക്കാർ തന്നെ പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തനിക്ക് 1000 കോടിക്ക് മുകളിൽ ആസ്തി ഉണ്ടെന്ന് നാഗരാജ് സത്യവാങ്‌മൂലം നൽകിയിരുന്നു.
 
ആവശ്യാനുസരണം ആഡംബര സൗകര്യങ്ങൾ വർധിപ്പിക്കാൻ സാധിക്കുന്ന വഹനമാണ് റോൾസ് റോയ്‌സ് ഫാന്റം. സൗകര്യങ്ങൾക്ക് അനുസരിച്ച് വാഹനത്തിന്റെ വിലയിലും വർധനവുണ്ടാവും. 563 ബിഎച്ച്‌പി കരുത്തും. 900 എൻഎം ടോർക്കും സൃഷ്ടിക്കുന്ന കരുത്തുറ്റ 6.75 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ കുതിപ്പിന് പിന്നിൽ.  

അനുബന്ധ വാര്‍ത്തകള്‍

Next Article