വില 10,000ൽ താഴെ, ക്വാഡ് ക്യാമറ സ്മാർട്ട്‌ഫോൺ ഇന്ത്യയിലെത്തിക്കാൻ റിയൽമി !

ശനി, 17 ഓഗസ്റ്റ് 2019 (16:07 IST)
ഇന്ത്യൻ വിപണിയിൽ വീണ്ടും വലിയ മുന്നേറ്റത്തിനായി തയ്യാറെടുക്കുകയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി. 48 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടൂന്ന ക്വാഡ് ക്യാമറ സ്മാർട്ട്‌ഫോൺ റിയൽമി ഓഗസ്റ്റ് 20ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. റിയൽമി 5, റിയൽമി 5 പ്രോ എന്നീ സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യയിൽ എത്തുന്നത്.  
 
റിയൽമി 5ന് ഇന്ത്യയിൽ 10,000 രൂപയിൽ താഴെയായിരിക്കും വില. റിയൽമി ഇന്ത്യ മേധാവി മാധവ് സേത്ത് അണ് ഇക്കാര്യം വ്യക്തമാക്കിയത്. 10000 രൂപക്കുള്ളിൽ വില വരുന്ന ലോകത്തിലെ ആദ്യ ക്വാഡ് കോർ ക്യാമറ സ്മാട്ട്‌ഫോണാണ് തങ്ങൾ ഇന്ത്യയിൽ പുറത്തിറക്കുന്നത് എന്നാണ് മാധവ് സേത്ത് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
 
ക്വാൽകോമിന്റെ സ്നാപ്‌ഡ്രാഗൺ 665 പ്രൊസസറായിരിക്കും ഫോണിന് കരുത്ത് പകരുക. സോണിയുടെ ഐഎംഎക്സ് 586 സെൻസർ കരുത്തുപകരുന്ന 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് റിയൽമി 5 പ്രോ ക്വാഡ് ക്യമറ സംവിധാനത്തിലെ പ്രധാനി. 16 മെഗാപിക്സൽ ക്യാമറയായിരിക്കും റിയൽമി 5വിലെ പ്രൈമറി സെൻസർ. 5000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍