രോഗികളുടെ സംഖ്യ ഉയർന്നു തന്നെ,ഡൽഹിയിൽ ലോക്ക്‌ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

Webdunia
ഞായര്‍, 25 ഏപ്രില്‍ 2021 (12:31 IST)
കൊവിഡ് രണ്ടാം വ്യാപനം ശക്തികുറയാത്ത സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി‌. കൊവിഡ് കേസുകൾ കുതിച്ചുയർന്നതോടെ ഡൽഹിയിലെ ആരോഗ്യസംവിധാനങ്ങൾ താറുമാറായി കിടക്കുകയാണ്.
 
ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ്   ഉത്തരവിറക്കിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്‌ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article