കൊവിഡ് വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ ട്വീറ്റുകൾ നീക്കണം: ട്വിറ്ററിന് നോട്ടീസ്

ഞായര്‍, 25 ഏപ്രില്‍ 2021 (11:08 IST)
കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിന് സംഭവിച്ച വീഴ്‌ചയെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യാനും ഇത്തരം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാനും കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഇത്തരം ട്വീറ്റുകൾ ഇന്ത്യയുടെ ഐടി നയത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കേന്ദ്രത്തിന്റെ നോട്ടീസ്.
 
നോട്ടീസ് ലഭിച്ചതിന് പിന്നാലെ പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്‌തു. എന്നാൽ ഈ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്റർ തയ്യാറായിട്ടില്ല. ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ട്വീറ്റ് ചെയ്ത ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍