ഡൽഹി രോഹിണിയിലെ ജയ്‌പുർ ഗോൾഡൻ ആശുപത്രിയിൽ 25 പേരും അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. വെള്ളിയാഴ്ച സെൻട്രൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യത കുറവ് മൂലം 25 രോഗികൾ മരിച്ചിരുന്നു. ആശുപത്രികളിൽ നിന്നുള്ള പരാതികളും സഹായം തേടിയുള്ള അഭ്യർഥനകളും ഇതുവരെയും നിലച്ചിട്ടില്ല.