Delhi Flood News Live Updates: ഡല്‍ഹി പ്രളയ ഭീതിയില്‍. യമുന നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യത. യമുന നദിയിലെ ജലനിരപ്പ് 209 മീറ്ററിനോട് അടുക്കുകയാണ്. സര്‍വകാല റെക്കോര്‍ഡ് ആണിത്. താഴ്ന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. ഹത്‌നികുണ്ഡ് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതാണ് യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ കാരണം.