ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും; വിക്ഷേപണം നാളെ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ജൂലൈ 2023 (09:36 IST)
ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്ന് ഉച്ചയ്ക്ക് തുടങ്ങും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കൗണ്ട് ഡൗണ്‍ ആരംഭിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 3 കുതിക്കും. ഐഎസ്ആര്‍ഒയുടെ കരുത്തുറ്റ റോക്കറ്റ് എല്‍ വി എം 3 ആണ് ചന്ദ്രയാന്‍ മൂന്നിനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത്. 
 
വിക്ഷേപണത്തിനുശേഷം 40 ദിവസത്തിനു ശേഷമാണ് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുന്നത്. വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനിറ്റില്‍ പേടകം റോക്കറ്റില്‍ നിന്ന് വേര്‍പ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍