വിവാഹിതനായ യുവാവിനൊപ്പം മകൾ ഒളിച്ചോടി; നാട്ടിലാകെ 'ആദരാഞ്ജലി' പോസ്റ്റർ പതിപ്പിച്ച് അമ്മ

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (09:13 IST)
മകൾ കാമുകനൊപ്പം പോയ ദേഷ്യത്തിന്, മകൾക്ക് നാടുനീളെ ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ അമരാവതി. തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം.വിവാഹിതനായ അയല്‍വാസിക്കൊപ്പമാണ് മകൾ അഭി ഒളിച്ചോടിയത്. നാല് വര്‍ഷം മുമ്പ് അമരാവതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തവളാണ് അഭി.
 
ഓഗസ്റ്റ് 14ന് അഭി അയല്‍വാസിയായ സന്തോഷിനൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ അഭിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് അമരാവതിയാണ് ഇതിനു പിന്നില്‍ എന്ന് തെളിഞ്ഞത്. ഇത് അമരാവതിയും സമ്മതിച്ചു. മകളുടെ മരണം അറിയിക്കുന്ന തരത്തിലുള്ള 100 പോസ്റ്ററുകളാണ് അമരാവതി അച്ചടിച്ചത്.
 
അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്. സന്തോഷ് നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നതിനാലാണ് താന്‍ മകളുമായുള്ള ബന്ധത്തെ എതിര്‍ത്തതെന്നും അമരാവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article