ചേച്ചിയുടെ ഭര്‍ത്താവുമായി അനുജത്തിക്ക് പ്രണയം. ഒടുവില്‍ യുവാവിന് വേണ്ടി ഏഴ് മാസം ഗർഭിണിയായ സഹോദരിയെ 19കാരി കൊലപ്പെടുത്തി. അഭിലാഷ എന്ന ഏഴ് മാസം ഗർഭിണിയായ യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച കൈത്ല എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. ശുചിമുറിയില്‍ കഴുത്തിലും വയറിലും ആഴത്തില്‍ മുറിവേറ്റ് മരിച്ച നിലയിൽ മരിച്ച യുവതിയെ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച കൈത്ല എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് അഭിലാഷയുടെയും അൻമോൽ എന്ന യുവാവിന്റെയും വിവാഹം നടന്നത്. പിന്നീട് അഭിലാഷ ഗർഭിണിയാവുകയും സഹായത്തിനായി സഹോദരി സാക്ഷി ഇവരുടെ ഒപ്പം താമസിക്കുകയും ചെയ്തു. സാക്ഷിയും അൻമോലും തമ്മിൽ പിന്നീട് പ്രണയത്തിലായി. ഇക്കാര്യം അഭിലാഷയറിഞ്ഞതോടെ സാക്ഷിയോട് തിരികെ പോകാൻ ആവശ്യപ്പെട്ടു. അൻമോലും സാക്ഷിയോട് തിരികെ പോകാൻ പറഞ്ഞതുകൊണ്ടാണ് താൻ അഭിലാഷയെ വകവരുത്തിയതെന്ന് സാക്ഷി പൊലീസിന് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ സാക്ഷിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.