മെയ് അവസാനത്തോടെ മഹാരാഷ്ട്രയിൽ 30,000ലധികം രോഗ ബാധിതർ ഉണ്ടാകും എന്ന് കണക്കുകൾ, വാംഖഡേ സ്റ്റേഡിയം ക്വാറന്‍റൈന്‍ കേന്ദ്രമാക്കിയേക്കും

Webdunia
ശനി, 16 മെയ് 2020 (10:37 IST)
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് 19 അതീവ ഗുരുതരാവസ്ഥയിയിലേയ്ക്ക് നീങ്ങുന്നു. ഓരോ ദിവസവും 1500 ന് അടുത്ത് ആളുകൾക്കാണ് മഹാരാഷ്ട്രയിൽ മാത്രം പുതുതായി രോഗബധ സ്ഥിരീകരിയ്കുന്നത്. കഴിഞ്ഞ 24 മണിക്കുറിനിടെ 1,567 പേർക്ക് മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗബധിതരുടെ എണ്ണം 21,467 ആയി. മുംബൈ നഗരത്തിൽ മാത്രം 17,000 പേർക്കാണ് രോഗബധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
 
ഈ മാസം അവസാനമാകുന്നതോടെ മഹാരഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 30,000 കടക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മുന്നിൽ കണ്ട് ക്വറന്റീൻ കേന്ദ്രങ്ങൾ വർധിപ്പിയ്ക്കുന്നതിനുള്ള ശ്രമങ്ങൾ മുംബൈ കോർപ്പറേഷൻ ആരംഭിച്ചു വാംഖഡെ സ്റ്റേഡിയം ക്വറന്റീൻ കേന്ദ്രമാക്കാൻ അനുവദിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മുംബൈ കോപ്പറേഷൻ മുംബൈ ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചു. മുംബൈയിൽ മെയ്  31 വരെ ലോക്‌ഡൗൺ നീട്ടാനാണ് തീരുമനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article