24 മണിക്കൂറിനിടെ 103 മരണം, 3,970 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85,940
ഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 3,970 പുതിയ കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 85,940 ആയി. കഴിഞ്ഞ ദിവസം മാത്രം 103 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,752 ആയി. 53.035 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 30,153 പേർ രോഗമുക്തി നേടി.
ഏറ്റവുമധികം രോഗബധിതരുള്ള മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 1567 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാദിതരുടെ എണ്ണം 21, 467 ആയി. മുംബൈയിൽ മാത്രം 17,000 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഈ മാസം അവസാനത്തോടെ മഹാരാഷ്ട്രയിൽ മാത്രം 30,000 ലധികം രോഗബാധിതർ ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. തമിഴ്നാട്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാങ്ങളിലും രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണ്.