കീഴ്‌വഴക്കം തെറ്റിച്ച് ബൊപ്പയ്യയെ പ്രോടേം സ്പീക്കറാക്കി; കര്‍ണാടകയില്‍ ബിജെപിയുടെ കളി തുടരുന്നു

Webdunia
വെള്ളി, 18 മെയ് 2018 (17:58 IST)
കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി വിരാജ് പേട്ട എംഎല്‍എയായ ബിജെപി നേതാവ് കെ ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ നിയമിച്ചു. മുതിര്‍ന്നയാളെ പ്രോടേം സ്പീക്കറാക്കണമെന്ന കീഴ്വഴക്കം തെറ്റിച്ചാണ് ഈ നിയമനം. 
 
ശനിയാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പ് നിയന്ത്രിക്കുന്നത് ബൊപ്പയ്യയായിരിക്കും. സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം അധികാരമേറ്റിട്ടുണ്ട്.
 
ആര്‍ വി ദേശ്‌പാണ്ഡെയാണ് സഭയിലെ മുതിര്‍ന്ന നേതാവ്. അദ്ദേഹത്തെ പ്രോടേം സ്പീക്കറാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. 
 
കെ ജി ബൊപ്പയ്യ അഞ്ച് തവണയാണ് എം എല്‍ എ ആയിട്ടുള്ളത്. എന്നാല്‍ ആര്‍ വി ദേശ്‌പാണ്ഡെ എട്ടുതവണ എം എല്‍ എ ആയിട്ടുണ്ട്. പ്രോടേം സ്പീക്കറായുള്ള ബൊപ്പയ്യയുടെ നിയമനത്തിനെതിരെയും കോടതിയെ സമീപിക്കുകയാണ് കോണ്‍ഗ്രസും ജെ ഡി എസും.
 
നിയമസഭാ സ്പീക്കറായിരിക്കെ, യെദ്യൂരപ്പ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച 11 എം എല്‍ എമാരെ അയോഗ്യരാക്കിയ ചരിത്രമുള്ളയാളാണ് ബൊപ്പയ്യ.

അനുബന്ധ വാര്‍ത്തകള്‍

Next Article