ചൈനയില്‍ നിര്‍മ്മിച്ച കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് ടെസ്ലയുടെ സിഇഓ എലോണ്‍ മസ്‌കിനോട് ഗഡ്കരി

Webdunia
വെള്ളി, 8 ഒക്‌ടോബര്‍ 2021 (20:52 IST)
ചൈനയില്‍ നിര്‍മ്മിച്ച ഇലക്ടിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് ടെസ്ലയുടെ സിഇഓ എലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യണമെന്നും ഗഡ്കരി പറഞ്ഞു. ഇതേ പറ്റി പല തവണ ടെസ്ലയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്തയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article