രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് പലിശനിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന റിസർവ് ബാങ്ക് തീരുമാനം. പെട്രോളിയം ഉത്‌പനങ്ങളുടെ വില വർധവിനോടൊപ്പം അവശ്യസാധനങ്ങളുടെ വിലയുയരുന്നതും റിസർവ് ബാങ്ക് നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്റെ സാമ്പത്തികവളർച്ച ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും റിസർവ് ബാങ്ക് അറിയിച്ചു.