തർക്കമേഖലയിൽ നിന്നും ചൈന ആദ്യം പിന്മാറണം, കമാൻഡർ തല ചർച്ചയിൽ നിലപാട് ആവർത്തിച്ച് ഇന്ത്യ

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2020 (17:21 IST)
അതിർത്തിയിലെ തർക്കമേഖലകളിൽ നിന്നും ചൈന ആദ്യം പിന്മാറണമെന്ന് ആറാം വട്ട കമാൻഡർ തല ചർച്ചയിലും ആവർത്തിച്ച് ഇന്ത്യ. നിയന്ത്രണരേഖയിൽ ചൈനീസ് ഭാഗത്തുള്ള മോൾഡോയിൽ വെച്ചായിരുന്നു ചർച്ച.
 
ലഫ് ജനറല്‍മാരായ ഹരീന്ദര്‍ സിംഗ്, പിജികെ മോനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും പങ്കെടുത്തത്. അതേസമയം സമ്പൂർണ്ണ പിന്മാറ്റമെന്ന ഇന്ത്യൻ ആവശ്യത്തോട് പൂർണ്ണതോതിൽ അംഗീകരിക്കാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.പാങ്കോംഗ് തടാകത്തിന്‍റെ തെക്കേ തീരത്ത് നിന്നുള്ള പിന്മാറ്റം പരിഗണിക്കാമെന്ന് നിലപാടാണ് ചൈന മുന്‍പോട്ട് വെച്ചിരിക്കുന്നത്. ശൈത്യകാലത്തിന് മുന്നോടിയായി പിന്മാറാമെന്ന ധാരണയിലേക്ക് ഇരുരാജ്യങ്ങളും എത്തിയേക്കാമെന്നും സൂചനയുണ്ട്.
 
എന്നാല്‍ ശൈത്യകാലത്തിന് മുന്നോടിയായി അതിര്‍ത്തിയിലെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയെന്നും പുറത്തുവരുന്നുണ്ട്. ശൈത്യകാലത്ത് മൈനസ് മുപ്പത് വരെയാണ് താപനില. ചൈനീസ് അതിര്‍ത്തിയിലടക്കം പല തട്ടുകളിലായി സുരക്ഷ കൂട്ടിയെന്നും എല്ലാ അതിര്‍ത്തികളിലെയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചെന്നും ആഭ്യന്തരമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article