ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

രേണുക വേണു
ശനി, 28 ഡിസം‌ബര്‍ 2024 (10:26 IST)
ചെന്നൈ എഗ്മോറില്‍ കോണ്‍ക്രീറ്റ് ഡംബല്‍ ഉപയോഗിച്ച് 18 കാരനെ കൊലപ്പെടുത്തിയ കേസില്‍ 16 വയസ്സുകാരന്‍ പിടിയില്‍. ജോലിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കയ്യാങ്കളിയിലാണ് 16 കാരന്‍ ഡംബല്‍ ഉപയോഗിച്ച് ബിഹാര്‍ സ്വദേശിയായ രാഹുല്‍ കുമാറിന്റെ തലയ്ക്കടിച്ചത്. 
 
എഗ്മോറിലെ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരാണ് രണ്ട് പേരും. പ്രതിയായ 16 കാരനും ബിഹാറി സ്വദേശിയാണ്. മൂന്ന് ദിവസം മുന്‍പാണ് ജോലിക്കിടെ ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും 16 കാരന്‍ രാഹുല്‍ കുമാറിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. 
 
എഗ്മോര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സര്‍ക്കാര്‍ ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റി.  

അനുബന്ധ വാര്‍ത്തകള്‍

Next Article