പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ഡിസം‌ബര്‍ 2024 (17:49 IST)
പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. 26 കാരനായ ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്രയാണ് മരിച്ചത്. ബുധനാഴ്ച പാര്‍ലമെന്റിനു മുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ദില്ലിയിലെ ആര്‍ എം എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 
 
ശരീരത്തില്‍ തീ കൊളുത്തിയ ശേഷം പാര്‍ലമെന്റിനു മുന്നിലേക്ക് ഓടി വരികയായിരുന്ന യുവാവിനെ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു രക്ഷപ്പെടുത്തിയ ശേഷം പോലീസ് വാഹനത്തില്‍ ആശുപത്രി കൊണ്ടുപോയി. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ഇദ്ദേഹം അവസാനമായി പോലീസില്‍ നല്‍കിയ മരണമൊഴി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍