തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

രേണുക വേണു
ശനി, 28 ഡിസം‌ബര്‍ 2024 (09:15 IST)
Theni Accident

തേനി പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കാര്‍ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോന്‍ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കല്‍ ജോജിന്‍ (33), പകലോമറ്റം കോയിക്കല്‍ ജയ്ന്‍ തോമസ് (30) എന്നിവരാണു മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഗോവിന്ദപുരം പുത്തന്‍ കുന്നേല്‍ പി.ജി.ഷാജി. (50) തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
 
ഇന്നു പുലര്‍ച്ച അഞ്ചരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ നാല് പേരും വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കാറും ബസും മറിഞ്ഞു.
 
ടൂറിസ്റ്റ് ബസില്‍ 18 തേനി സ്വദേശികളാണ് ഉണ്ടായിരുന്നത്. ഇവര്‍ ഏര്‍ക്കാടേയ്ക്കു പോകുകയായിരുന്നു. ബസ് യാത്രികരില്‍ ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article