സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ശ്രീനു എസ്
ചൊവ്വ, 2 ഫെബ്രുവരി 2021 (19:46 IST)
സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷാ തിയതി പ്രഖ്യാപിച്ചു. മെയ് നാലുമുതലാണ് പരീക്ഷകള്‍ ആരംഭിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. പത്താംക്ലാസിലെ പരീക്ഷ മെയ് നാലുമുതല്‍ ജൂണ്‍ ഏഴുവരെയാണ് നടക്കുന്നത്. അതേസമയം പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ മെയ്‌നാലുമുതല്‍ ജൂണ്‍ 11വരെ നടക്കും. 
 
അതേസമയം മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കും. രണ്ടു ഷിഫ്റ്റുകളായാണ് പരീക്ഷകള്‍ നടക്കുന്നത്. പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികളെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണെന്ന് മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article