ജനപക്ഷം; മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (15:51 IST)
പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍. ആദായനികുതിയിൽ വം ഇളവ്. ജനങ്ങളുടെ ക്ഷേമത്തിനായി ഇന്ത്യയുടെ വളർച്ചയ്ക്കായി മോദി സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ എന്തെല്ലാമാണെന്ന് നോക്കാം.
 
വിഷൻ 2030: നദികൾ ശുദ്ധമാക്കും, എല്ലാ ജനങ്ങൾക്കും ശുദ്ധമായ കുടിവെള്ളം.
പ്രധാൻ‌മന്ത്രി കിസാൻ സമ്മാൻ നിധി പ്രഖ്യാപിച്ചു.
കർഷകർക്ക് പ്രതിവർഷം 6000 രൂപ.
വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കു 35000 കോടി നൽകി.
അസംഘടിത തൊഴിലാളികൾക്ക് മെഗാ പെൻഷൻ പദ്ധതി.
പ്രധാൻ‌മന്ത്രി ശ്രം‌യോഗി മൻ‌ധനിലൂടെ പ്രതിമാസം 5000 രൂപ.
എട്ടു കോടി സൌജന്യ എൽ പി ജി കണക്ഷൻ നൽകും.
അടുത്ത 5 വർഷം കൊണ്ട് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റലാക്കും.
ആശാ വർക്കർമാരുടെ വേതനം 50 ശതമാനം വർധിപ്പിക്കും.
ഗോ സംരക്ഷണത്തിനായി 750 കോടി.
ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി അനുവദിച്ചു. 
ഗ്രാം സദക് യോജനയുടെ കീഴിൽ ഗ്രാമീണ റോഡുകൾക്കായി 19,000 കോടി അനുവദിച്ചു. 
ചെറുകിട കർഷകർക്ക്​ വരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. 
ഹരിയാനയിൽ​എയിംസ്​സ്ഥാപിക്കും. 
5,85,000 ഗ്രാമങ്ങളെ വെളിയിട വിസർജ്ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് കോടി ജനങ്ങൾക്ക് കൂടി സൗജന്യപാചക വാതകം. ഇതിനായി 6 കോടി. 
ഉജ്വല യോജനയിലുടെ ആറ്​കോടി കുടുംബങ്ങൾക്ക്​പാചകവാതക കണക്ഷൻ നൽകും.
കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article