കേന്ദ്ര ബജറ്റ് 2019 LIVE: 5 ലക്ഷം വരെ ഇനി ആദായ നികുതിയില്ല

വെള്ളി, 1 ഫെബ്രുവരി 2019 (12:51 IST)
പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ജനപ്രിയ ബജറ്റുമായി മോദി സര്‍ക്കാര്‍. ആദായ നികുതി പരിധിയിൽ വൻ ഇളവ്. നിലവിലെ പരിധിയായ 2.5 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തി. ഈ വർഷം നിലവിലെ പരിധി തുടരും. നിലവിൽ നികുതി അടയ്ക്കുന്ന 3 കോടി പേർക്ക് പ്രയോജനം. 
 
പുതിയ നികുതി 2020-21 വർഷത്തിൽ പ്രാബല്യത്തിലാകും. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും. മൂന്നു കോടി ആളുകള്‍ക്ക് 18,000 കോടി രൂപയുടെ ഗുണമുണ്ടാകും.
 
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകാൻ ഇന്ത്യ തയ്യാറെടുക്കുന്നു. കള്ളപ്പണവിരുദ്ധ നടപടികൾ കാരണം 1,30,000 ലക്ഷം കോടി നികുതി ലഭിച്ചു. ഒരു കോടിയിലധികം ആളുകൾ ആദ്യമായി ആദായനികുതി അടച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍