അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി. 15,000 രൂപ വരെ മാസവരുമാനമുള്ളവർക്ക് ഗുണം ലഭിക്കും. 100 രൂപ പ്രതിമാസം നൽകണം. 60 വയസ്സ് പൂർത്തിയാകുമ്പോൾ പ്രതിമാസം 3,000 രൂപ വീതം പെൻഷൻ ലഭിക്കും. പ്രധാൻമന്ത്രി ശ്രം യോഗി മൻ ധൻ പദ്ധതിക്കു 5000 കോടി രൂപ അനുവദിച്ചു.
അതോടൊപ്പം, ഗ്രാം സദക് യോജനയുടെ കീഴിൽ ഗ്രാമീണ റോഡുകൾക്കായി 19,000 കോടി അനുവദിച്ചു. ചെറുകിട കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. ഹരിയാനയിൽഎയിംസ്സ്ഥാപിക്കും. 5,85,000 ഗ്രാമങ്ങളെ വെളിയിട വിസർജ്ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.