കേന്ദ്രബജറ്റ് 2019 LIVE: പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്കായി 75000 കോടി രൂപ വകയിരുത്തി

വെള്ളി, 1 ഫെബ്രുവരി 2019 (12:04 IST)
കര്‍ഷകര്‍ക്ക് വന്‍ പദ്ധതിയുമായി കേന്ദ്രബജറ്റ്. പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രഖ്യാപിച്ചു. അഞ്ച് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ നല്‍കും. അക്കൌണ്ടില്‍ നേരിട്ടാണ് പണം ലഭ്യമാക്കുക.  ഇതിന്‍റെ നൂറുശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കും. 
 
12000 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും. 2018 ഡിസംബര്‍ ഒന്നുമുതലുള്ള മുന്‍‌കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 75000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. 
 
സുസ്ഥിരവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവയ്ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് കഴിഞ്ഞുവെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പീയുഷ് ഗോയല് പറഞ്ഞു. 2022ല്‍ ഇന്ത്യ സമഗ്രപുരോഗതി കൈവരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ ആത്മവിശ്വാസം പകര്‍ന്നു. ജനത്തിന്‍റെ നടുവൊടിച്ച വിലക്കയറ്റത്തിന്‍റെ നടുവൊടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
 
യു പി എ സര്‍ക്കാരിന്‍റെ കാലത്തെ കിട്ടാക്കടം എന്‍ ഡി എ സര്‍ക്കാരിന്‍റെ കാലത്ത് കണ്ടെത്തി. ഈ സര്‍ക്കാരിന്‍റെ കാലത്ത് മൂന്നുലക്ഷം കോടിയോളം രൂപ തിരിച്ചുപിടിച്ചു. സമ്പദ് ഘടനയില്‍ അടിസ്ഥാന പരമായ പരിഷ്കാരങ്ങള്‍ നടപ്പാക്കി. 
 
സുതാര്യത വര്‍ദ്ധിപ്പിച്ച് അഴിമതി തടയുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പീയുഷ് ഗോയല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍