കേന്ദ്ര ബജറ്റ് 2019 LIVE: ഗ്രാമീണ റോഡുകൾക്ക് 19,000 കോടി, തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി
തൊഴിലുറപ്പ് പദ്ധതിക്കാർക്ക് വൻ പദ്ധതിയുമായി കേന്ദ്ര ബജറ്റ്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി 60,000 കോടി അനുവദിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ സദക് യോജനയുടെ കീഴിൽ റോഡുകളുടെ നിർമ്മാണം മൂന്നിരട്ടിയായി. എം.എൻ.ആർ.ഇ.ജി.എക്ക് കൂടുതൽ പണം നൽകും.
അതോടൊപ്പം, ഗ്രാം സദക് യോജനയുടെ കീഴിൽ ഗ്രാമീണ റോഡുകൾക്കായി 19,000 കോടി അനുവദിച്ചു. ചെറുകിട കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ പ്രത്യേക പദ്ധതി. ഹരിയാനയിൽഎയിംസ്സ്ഥാപിക്കും. 5,85,000 ഗ്രാമങ്ങളെ വെളിയിട വിസർജ്ജ വിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.