ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ ആശുപത്രിയിൽ വെച്ച് താലി കെട്ടി; മണിക്കുറുകൾ കഴിഞ്ഞ് ‘ഭർത്താവ്’ മുങ്ങി

ഗോൾഡ ഡിസൂസ
വെള്ളി, 6 ഡിസം‌ബര്‍ 2019 (18:17 IST)
ആത്മഹത്യാ ശ്രമം നടത്തിയ കാമുകിയെ ആശുപത്രിയിൽ വെച്ച് വിവാഹം ചെയ്ത യുവാവ് ശേഷം മുങ്ങി. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. പുണെ സ്വദേശിയായ സൂരജ് നലവാഡെയും യുവതിയും ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ, വിവാഹത്തിൽ നിന്നും സൂരജ് പിന്മാറിയതോടെ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 
 
നവംബർ 27നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവം കൈവിട്ട് പോകുമെന്ന് മനസിലായതോടെ സൂരജ് വിവാഹത്തിന് നിർബന്ധിതനായി. ഗുരുതരനിലയിലായ യുവതിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് സൂരജ് യുവതിയുടെ കഴുത്തിൽ താലി കെട്ടിയത്. 
 
എന്നാൽ, താലി കെട്ടി മണിക്കൂറുകൾ കഴിഞ്ഞതോടെ യുവാവ് സംഭവസ്ഥലത്ത് നിന്നും മുങ്ങി. ഇതിനത്തുടർന്നു യുവതി സൂരജിനെതിരെ പൊലീസിൽ പീഡന പരാതി നൽകി. ശാരീരികബന്ധത്തിനു സൂരജ് നിർബന്ധിച്ചെന്നും എന്നാൽ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോൾ താഴ്ന്ന ജാതിയിൽ പെട്ടയാളാണെന്ന് പറഞ്ഞ് ഇയാൾ നിരസിച്ചെന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article