ജനിച്ച് നിമിഷങ്ങൾക്കകം കുട്ടിയെ ഫ്ലാറ്റിൽനിന്നും താഴേക്ക് എറിയുകയായിരുന്നു എന്നും മൃതദേഹത്തിൽ പൊക്കിൾക്കൊടിയുടെ ഭാഗം ഉണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. എന്നാൽ ഏത് ഫ്ലാറ്റിൽനിന്നുമാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത് എന്നത് വ്യക്തമല്ല എന്ന് സെക്യൂരിറ്റു ജീവനക്കാരൻ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.