എന്റെ തലക്കും വേണം സംരക്ഷണം, തലയിൽ ആമത്തോടുമണിഞ്ഞ് നടന്നുനീങ്ങി കൊമോഡോ ഡ്രാഗൺ, വീഡിയോ !

Webdunia
വെള്ളി, 6 ഡിസം‌ബര്‍ 2019 (17:37 IST)
പല്ലി വർഗത്തിൽപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവിയാണ് കൊമോഡോ ഡ്രാഗൺ. ഏത് വലിയ ജീവിയെയും കൊന്ന് തിന്നാൻ കരുത്ത് ഇവക്കുണ്ട്. എന്നാൽ കൊമോഡോ ഡ്രാഗണിന്റെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ആമയുടെ തോട് തലയിലണിഞ്ഞാണ് കൊമോഡോ ഡ്രാഗണിന്റെ നടത്തം.
 
ആമത്തോട് തലയിൽ ഹെൽമെറ്റ് പോലെ അണിഞ്ഞ് നടക്കുന്നത് അത്ര സുഖകരമല്ല എന്ന് മനസിലാതോടെ കൊമോഡൊ ഡ്രാഗൺ ഇത് കുടഞ്ഞു കളയുന്നത് വീഡിയോയിൽ കാണാം. ആമയെ ഭക്ഷിച്ച ശേഷമാവാം ഇത് തോട് തലയിൽ എടുത്ത് അണിഞ്ഞത്. എന്തായാലും ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി.
 
മൂന്ന് മീറ്ററോളം നീളവും 150 കിലോയോളം ഭാരവും കൊമോഡൊ ഡ്രാഗണുകൾക്ക് ഉണ്ടാവും. ഇതിന്റെ ഉമിനീരിൽ അൻപതോളം ബാക്ടിരിയകളാണ് ഉള്ളത്. ഇരയെ പിടിക്കുന്നാതിന് ഇതാണ് സഹായിക്കുന്നത്. കുതിരകളെ പോലും അകത്താക്കാനുള്ള ശേഷി ഇവക്കുണ്ട്. ഇന്തോനേഷ്യൻ  ദ്വീപുകളിലാണ് ഇവയെ കാണപ്പെടുന്നത്. മൂവായിരത്തോളം കൊമോഡോ ഡ്രാഗണുകൾ മാത്രമേ ഇപ്പോൾ ഭൂമിയിലൊള്ളു എന്നാണ് കണക്കുകൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article