വിവാഹ സൽക്കാരത്തിനിടെ ഡാൻസ് നിർത്തി, യുവതിയുടെ മുഖത്ത് വെടിയുതിർത്ത് അജ്ഞാതൻ, വീഡിയോ

വെള്ളി, 6 ഡിസം‌ബര്‍ 2019 (15:44 IST)
ലക്നൌ: വിവാഹ സൽക്കാരത്തിനിടെ നൃത്തം അവസാനിപ്പിച്ചതിന് യുവതിക്ക് നേരെ വെടിയുതിർത്ത് അജ്ഞാതൻ. ഉത്തർപ്രദേശിലെ ചിത്രകൂടത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
 
വിവാഹ സൽക്കാരത്തിനിടെ ഒരു സംഘം ആളുകളുടെ കൂടെ നൃത്തം ചവിട്ടുകയായിരുന്നു യുവതി. പെട്ടന്ന് യുവതി നൃത്തം അവസാനിപ്പിച്ച് വേദിയിൽ നിന്നും ഇറങ്ങാൻ തുടങ്ങി. ഇതോടെ അജ്ഞാതനായ ഒരാൾ ‘നൃത്തം ചവിട്ടിയില്ലെങ്കിൽ വെടിയുതിർക്കും‘ എന്ന് പറഞ്ഞ് യുവതിക്ക് നേരെ തോക്കു ചൂണ്ടുകയായിരുന്നു.
 
യുവതിക്ക് നേരെ വെടിയുതിർക്കാൻ ആവശ്യപ്പെട്ട് മറ്റൊരാൾ കൂടി രംഗത്തെത്തി. ഇതോടെ അജ്ഞാതൻ പെട്ടന്ന് പിന്നിൽനിന്നും യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. യുവതിയുടെ മുഖത്താണ് വെടിയേറ്റത്. വെടിയുതിർത്തയാളും, വെടിയുതിർക്കാൻ പ്രോത്സാഹിപ്പിച്ചയാളും സംഭവം സമയം മദ്യലഹരിയിലായിരുന്നു. ഇരുവർക്കുമെത്തിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 

UP woman shot in the face because she ‘stopped dancing’ at wedding in UP’s Chitrakoot. You can hear men in the video saying ‘Goli chal jayegi’ and then ‘goli chala hi do’. She’s critical. pic.twitter.com/cIUzgFxqlo

— Shiv Aroor (@ShivAroor) December 6, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍