ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഏപ്രില്‍ 2025 (14:50 IST)
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 12 മണിയോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് തിരിച്ചിരുന്നു. 
 
മാര്‍പാപ്പയുടെ ഭൗതിക ദേഹം പൊതുദര്‍ശന പൊതുദര്‍ശനത്തിനായി നാളെ സെന്റ് പിറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെന്‍മേരി മേജര്‍ ബസിലിക്കയിലായിരിക്കണമെന്ന് മാര്‍പാപ്പ മരണ പത്രത്തില്‍ പറഞ്ഞിരുന്നു. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മാര്‍പാപ്പ മരണപത്രത്തില്‍ പറഞ്ഞിട്ടുണ്ട്.
 
മാര്‍പാപ്പയുടെ വിയോഗത്തിന് പിന്നാലെ പതിനായിരക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇതിനിടെ മാര്‍പാപ്പയുടെ മരണകാരണവും വത്തിക്കാന്‍ വാര്‍ത്ത കുറിപ്പിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഹൃദയസ്തംഭനവും പക്ഷാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. നാളെ വത്തിക്കാന്‍ സെന്‍ പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം നടക്കും. ഇന്ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ യോഗം ഉണ്ടാവും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍