പരീക്കർ എത്തിയാൽ പിന്തുണയ്ക്കാമെന്ന് മറ്റു കക്ഷികൾ; അങ്കം മുറുകുന്നു, ഗോവ മുഖ്യമന്ത്രിയാകാൻ മനോഹർ പരീക്കർ

Webdunia
തിങ്കള്‍, 13 മാര്‍ച്ച് 2017 (07:37 IST)
ഗോവ മുഖ്യമന്ത്രിയാകാൻ തായ്യാറെടുപ്പുകൾ നടത്തി മനോഹർ പരീക്കർ. കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന പരീക്കര്‍ മന്ത്രിസഭയില്‍ നിന്നും ഉടന്‍ തന്നെ രാജി വെക്കാനാണ് സാധ്യത. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് ബി ജെ പിക്ക് എട്ടുപേരുടെ പിന്തുണയാണ് വേണ്ടത്. ഇപ്പോള്‍ 13 സീറ്റുകളാണുള്ളത്. പരീകര്‍ നേതാവായത്തെിയാല്‍ പിന്തുണക്കാമെന്ന് മറ്റു കക്ഷികള്‍ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് റിപ്പോർട്ടുകൾ.
 
വൈകിട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായ പരീക്കര്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിസ്ഥാനമേല്‍ക്കാനായി ജന്മ നാട്ടിലേക്ക് പോകാനുള്ള തീരുമാനം മനോഹര്‍ പരീക്കര്‍ എത്തുന്നത്.
പരീകറിനെ രാജിവെപ്പിച്ച് സംസ്ഥാനഭരണം പിടിക്കാനാണ് ബി ജെ പി തന്ത്രം പയറ്റുന്നത്. 
 
പരീകര്‍ മുഖ്യമന്ത്രിയാകണമെന്ന പാര്‍ട്ടി എം എല്‍ എമാരുടെയും മറ്റ് പാര്‍ട്ടികളുടെയും താല്‍പര്യം പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷനെയും താന്‍ അറിയിക്കുകയായിരുന്നുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.
Next Article