രോഹിത് ശർമ,കോലി,മുകേഷ് അംബാനി രാമക്ഷേത്ര പ്രതിഷ്ടാദിനത്തിൽ പ്രമുഖരുടെ നീണ്ട നിര

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (19:21 IST)
അയോധ്യയിലെ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ടാ ചടങ്ങിന് മാറ്റുകൂട്ടാന്‍ പ്രമുഖരുടെ നീണ്ടനിര. അമിതാഭ് ബച്ചന്‍,അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡ് പ്രമുഖര്‍ക്കൊപ്പം രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങി ക്രിക്കറ്റ് താരങ്ങളും ചടങ്ങില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പ്രധാനമന്ത്രി നരേന്ദ്രമോദി,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്,ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,വിരാട് കോലി,രോഹിത് ശര്‍മ,വ്യവസായികളായ മുകേഷ് അംബാനി,രത്തന്‍ ടാറ്റ,ഗൗതം അദാനി തുടങ്ങി 8,000ത്തിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുക്കും. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണത്തെ പിന്തുണച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ചടങ്ങിന് ക്ഷണമുണ്ട്.
 
2024 ജനുവരി 22നായിരിക്കും ചടങ്ങുകള്‍ നടക്കുക. 3000 വിവിഐപികള്‍ക്കും അല്ലാതെ 5,000 പേരുമായിരിക്കും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുക. ദൂരദര്‍ശനിലെ ഐക്കോണിക് സീരിയലായ രാമായണത്തിലെ രാമനെയും സീതയെയും അവതരിപ്പിച്ച അരുണ്‍ ഗോവ്‌ലി, ദീപിക ചിഖാലിയ എന്നിവര്‍ക്ക് പ്രത്യേക ക്ഷണമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article