2027ൽ മാത്രമല്ല 2031ലെ ലോകകപ്പും കോലിയ്ക്ക് കളിക്കാനാകും, താരം ഫിറ്റാണെന്ന് വാർണർ

വെള്ളി, 1 ഡിസം‌ബര്‍ 2023 (17:20 IST)
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് 2031 ലെ ഏകദിന ലോകകപ്പിലും കളിയ്ക്കാനാകുമെന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍. അത്രയും മികച്ച ഫിറ്റ്‌നസ് കോലിയ്ക്കുണ്ടെന്നും ക്രിക്കറ്റിനോട് കോലി അത്രയും ഇഷ്ടം പുലര്‍ത്തുന്നതിനാല്‍ 2031ലെ ലോകകപ്പില്‍ കളിക്കുക എന്നത് അസംഭവ്യമായ കാര്യമല്ലെന്നും വാര്‍ണര്‍ പറഞ്ഞു.
 
നിലവില്‍ 35 വയസ്സുള്ള താരം 2027ലെ ലോകകപ്പില്‍ 39 വയസ്സിലേക്കെത്തും. നിലവിലെ ഫോമിലും ഫിറ്റ്‌നസിലും അടുത്ത ലോകകപ്പ് കളിക്കുക എന്നത് കോലിയ്ക്ക് വലിയ വെല്ലുവിളിയാകില്ല. 2031ലെ ലോകകപ്പ് സമയത്ത് 43കാരനായ കോലി കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും സമൂഹമാധ്യങ്ങളില്‍ നിന്നും വന്ന ചോദ്യത്തിന് മറുപടിയായാണ് കോലിയ്ക്ക് അക്കാര്യം അസംഭവ്യമല്ലെന്ന് വാര്‍ണര്‍ പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍