കര്‍ഷക കൊലപാതക കേസ്: ആഷിശ് മിശ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 13 ഒക്‌ടോബര്‍ 2021 (21:23 IST)
കര്‍ഷക കൊലപാതക കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിശ് മിശ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ചിന്താ റാം ആണ് ആഷിശ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയത്. 12മണിക്കൂറത്തെ ചോദ്യം ചെയ്യലിനു ശേഷം ഒക്ടോബര്‍ ഒന്‍പതിനായിരുന്നു ഇയാളെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച മൂന്നുദിവസത്തെ കസ്റ്റഡിക്ക് വിടുകയായിരുന്നു. 
 
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. ആഷിശ് മിശ്ര, ആഷിശ് പാണ്ടെ, ഭാരതി, ലുവ്കുശ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ എട്ടുപേരാണ് മരിച്ചിരുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article