ഇടവേള കഴിഞ്ഞു, ഇനി സഞ്ചാരം; മോദി യാത്ര തിരിയ്ക്കുന്നു

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (10:40 IST)
തെരഞ്ഞെടുപ്പ് ചൂടിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കുകൾ ഒക്കെ കഴിഞ്ഞ് വീണ്ടും യാത്രയ്ക്കൊരുങ്ങുന്നു. മെയ് മുതൽ ജൂലായ് വരെയുള്ള യാത്രകളുടെ പട്ടികയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരിയ്ക്കുന്നത്. വിദേശ രാജ്യങ്ങൾ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി.
 
ശ്രീലങ്ക, ഇസ്രായേൽ, റഷ്യ, സ്പെയ്ൻ, കഹാഖിസ്ഥാൻ, ജർമ്മനി, തുടങ്ങി ഏഴു രാജ്യങ്ങളാണ് മോദി ഇത്തവണ സന്ദർശിക്കുക. ശ്രീലങ്ക ആയിരിക്കും ആദ്യം സന്ദർശിക്കുക. യു എൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് മെയ് രണ്ടാം വാരം മോദി ശ്രീലങ്കയിലേക്ക് പോകുന്നത്. ഈ വർഷത്തെ മറ്റ് യാത്രകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. 
Next Article