കോവിഡ് രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന; തീവ്ര വ്യാപനത്തിലേക്ക് !

Webdunia
വ്യാഴം, 6 ഏപ്രില്‍ 2023 (12:10 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലെ രാജ്യത്ത് 4435 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്നലെത്തേക്കാള്‍ 20 ശതമാനം വര്‍ധനവാണ് രോഗികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 
 
പോസിറ്റിവിറ്റി നിരക്ക് 3.38 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 4.47 കോടി പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article