കുതിച്ചുയര്‍ന്ന് കൊവിഡ്; പ്രതിദിന കേസുകള്‍ 5000ന് മുകളിലെത്തി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ഏപ്രില്‍ 2023 (10:59 IST)
രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ്. പ്രതിദിന കേസുകള്‍ 5000ന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5334 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 20ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 25587 ആയി. 
 
രോഗമുക്തിനിരക്ക് 98.75 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 2826 പേര്‍ രോഗമുക്തി നേടി. ഇതുവരെ 220.66 കോടിയിലേറെ ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍