കൊച്ചിയില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിക്ക് നേരെ കല്ലേറ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ഏപ്രില്‍ 2023 (09:33 IST)
കൊച്ചിയില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് തീവണ്ടിക്ക് നേരെ കല്ലേറ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീവണ്ടി ഇടപ്പള്ളി പാലം കടന്നപ്പോഴാണ് കല്ലേറുണ്ടായത്. തീവണ്ടിയില്‍ ഉണ്ടായിരുന്ന യാത്രികയാണ് കല്ലിന്റെ ഫോട്ടോ എടുത്തത്. ഇവര്‍ എറണാകുളത്ത് ഇറങ്ങിയശേഷം ആര്‍ പി എഫിനും സ്റ്റേഷന്‍ മാസ്റ്റര്‍ക്കും പരാതി നല്‍കുകയും ചെയ്തു.
 
രാത്രി 8:50നാണ് തീവണ്ടി എറണാകുളത്ത് എത്തിയത്. ഈ സമയത്താണ് കല്ലേറുണ്ടായത്. കല്ല് കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ സീറ്റിലേക്ക് വന്നു വീഴുകയായിരുന്നു. സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍ പി എഫ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍