സംസ്ഥാനത്ത് നാളെമുതല്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ അധികം നല്‍കണം, മദ്യത്തിന് 10രൂപ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 31 മാര്‍ച്ച് 2023 (14:32 IST)
സംസ്ഥാനത്ത് നാളെമുതല്‍ പെട്രോളിനും ഡീസലിനും രണ്ടുരൂപ അധികം നല്‍കണം. സംസ്ഥാന ബജറ്റ് നിര്‍ദ്ദേശ പ്രകാരമുള്ള പുതുക്കിയ നിരക്കാണ് നാളെ മുതല്‍ നടപ്പിലാകുക. മദ്യത്തിന്റെ വിലയും വര്‍ധിക്കും. കൂടാതെ ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തില്‍ വരും.
 
ക്ഷേമ പെന്‍ഷനുകള്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ എന്ന പേരില്‍ ബജറ്റില്‍ പ്രഖ്യാപിച്ചാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ്സ് ഏര്‍പ്പെടുത്തുന്നത്. നാളെ മുതല്‍ മദ്യവിലയില്‍ പത്ത് രൂപയുടെ വരെ വ്യത്യാസവും ഉണ്ടാകും. 13 വര്‍ഷത്തിനിടെ അഞ്ച് തവണയാണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില കൂടിയത്. സെന്റിന് ഒരുലക്ഷം ന്യായവില 20 ശതമാനം കൂടുമ്‌ബോള്‍ 1,20,000.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍