ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് കാറില്‍ തട്ടിയതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 31 മാര്‍ച്ച് 2023 (09:03 IST)
ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് കാറില്‍ തട്ടിയതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ നാഷ് ധനപാലനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ആയ കൊട്ടാരക്കര സ്വദേശി അജേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കരിയില കുളങ്ങര പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. ദേശീയപാതയില്‍ നങ്ങിയാര്‍കുളങ്ങര ജംഗ്ഷന് തെക്കുവശത്താണ് സംഭവം നടന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍