ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച; 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 31 മാര്‍ച്ച് 2023 (14:20 IST)
ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നൈയിലെ വീട്ടില്‍ കവര്‍ച്ച. 60 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു. വിജയ് യേശുദാസിന്റെ ഭാര്യ ദര്‍ശന അഭിരാമപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയിലാണ് 60 പവന്‍ നഷ്ടപ്പെട്ടതായി പറയുന്നത്. കൂടാതെ മോഷണത്തില്‍ വീട്ടിലെ ജോലിക്കാരായ മനേക, പെരുമാള്‍ എന്നിവര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പരാതിയിലുണ്ട്. 
 
അവസാനമായി ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നോക്കിയപ്പോള്‍ സ്വര്‍ണം വീട്ടിലുണ്ടായിരുന്നുവെന്ന് കുടുംബം അറിച്ചു. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍