പ്രതിദിന കൊവിഡ് കേസുകളില്‍ മഹാരാഷ്ട്രയില്‍ 186 ശതമാനത്തിന്റെ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ഏപ്രില്‍ 2023 (09:00 IST)
പ്രതിദിന കൊവിഡ് കേസുകളില്‍ മഹാരാഷ്ട്രയില്‍ 186 ശതമാനത്തിന്റെ വര്‍ധനവ്. കഴിഞ്ഞ ദിവസം 711 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 288 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. കൂടാതെ 24 മണിക്കൂറിനിടെ നാലുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 
 
തിങ്കളാഴ്ച 248 കേസുകളായിരുന്നു മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മഹാരാഷ്ട്രയില്‍ സജീവ കൊവിഡ് കേസുകളുടെ എണ്ണം 3792 ആയി. ഇതില്‍ 1162 കേസുകളും മുംബൈയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍