രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1830 പേര്‍ക്ക്. കൂടാതെ ഏഴുപേരുടെ മരണവും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സജീവകൊവിഡ് രോഗികളുടെ എണ്ണം 20219 ആയി. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ മഹാരാഷ്ട്രയിലും കേരളം, ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ്.