സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 ഏപ്രില്‍ 2023 (11:32 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. ഇന്ന് ഗ്രാമിന് 30 രൂപയാണ് കുറഞ്ഞ്. ഇതോടെ ഒരു ഗ്രാമിന് 5470 രൂപയായി. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 43,760 രൂപയായി. കഴിഞ്ഞദിവസം ഒരു ഗ്രാം സ്വര്‍ണത്തിന് 5500 രൂപയും, ഒരു പവന്‍ സ്വര്‍ണ്ണത്തിന് 44,000 രൂപയുമായിരുന്നു. 
 
മാര്‍ച്ച് 31നു ശേഷം ഇന്നാണ് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. മാര്‍ച്ച് 18 നാണ് സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് തൊടുന്നത്. അന്ന്  44,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍