വരുന്നത് കടുത്ത വേനൽ, ഏപ്രിൽ മുതൽ ജൂൺ വരെ പൊള്ളുമെന്ന് മുന്നറിയിപ്പ്

ഞായര്‍, 2 ഏപ്രില്‍ 2023 (08:54 IST)
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ കേരളം ഉൾപ്പടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കടുത്ത ചൂട് നേരിടേണ്ടിവരുമെന്ന് കാലാവസ്ഥാ വകുപ്പ്. മദ്ധ്യ,കിഴക്ക്,വടക്ക്,പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വരും ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗ സാധ്യതയുള്ളതായി കാലാവാസ്ഥ വിഭാഗം പറയുന്നു.
 
1901ന് ശേഷം രാജ്യം നേരിടുന്ന മൂന്നാമത്തെ ചൂടേറിയ ഏപ്രിലായിരിക്കും വരാനിരിക്കുന്നത്. അതേസമയം ആശങ്കയായി ഇന്ത്യൻ മൺസൂണിന് അനുകൂല പ്രതിഭാസമായ ലാ നിന ദുർബലമായിട്ടുണ്ട്. ഇത് ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുകയും വരൾച്ച സാധ്യത ഉയർത്തുകയും ചെയ്യുന്നു. സമതലങ്ങളിൽ പരമാവധി ചൂട് 40 ഡിഗ്രി സെൽഷ്യസിലും തീരപ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിലും മലയോര പ്രദേശങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിലെത്തുകയും ഒപ്പം സാധാരണ താപനിലയിൽ നിന്നും 4.5 ഡിഗ്രി  സെൽഷ്യസ് ചൂട് ഉയരുകയും ചെയ്താൽ അത് ഉഷ്ണതരംഗമായി കണക്കാക്കപ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍