എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ നടത്തി വന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് ധാരണയായി. 25 കാബിന്‍ ക്രൂ അംഗങ്ങളെയാണ് നേരത്തെ പിരിച്ചുവിട്ടത്. മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്.
ചൊവ്വാഴ്ച രാത്രി മുതലാണ് മുന്‍കൂട്ടി അറിയിക്കാതെ ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ മെഡിക്കല്‍ ലീവ് എടുത്തായിരുന്നു ജീവനക്കാരുടെ പ്രതിഷേധം. ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പരിഷ്‌കരണ നടപടികളാണ് ജീവനക്കാരുടെ പ്രതിഷേധത്തിനു കാരണം.