തമിഴ് നടനും മുന്‍ എംഎല്‍എയുമായ കരുണാസിന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടി; കണ്ടെത്തിയത് 40 വെടിയുണ്ടകള്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ജൂണ്‍ 2024 (09:32 IST)
karunas
തമിഴ് നടനും മുന്‍ എം.എല്‍.എയുമായ കരുണാസിന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടി. ഞായറാഴ്ച രാവിലെ തിരുച്ചിയിലേക്ക് പോകാനായി ഇദ്ദേഹം ചെന്നൈ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. അവിടെവച്ച് സ്യൂട്ട്കേസില്‍ നടത്തിയ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. 40 വെടിയുണ്ടകളാണ് കണ്ടെത്തിയത്.
 
ഇതോടെ കരുണാസിന്റെ യാത്ര അധികൃതര്‍ റദ്ദാക്കി. തിടുക്കത്തില്‍ വന്നതിനാല്‍ സ്യൂട്ട്കേസില്‍ തിരകള്‍ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് കരുണാസ് അധികൃതര്‍ക്ക് നല്‍കിയ വിശദീകരണം. തനിക്ക് തോക്ക് ലൈസന്‍സ് ഉണ്ടെന്നും തിരഞ്ഞെടുപ്പ് ചട്ടം കാരണം തോക്ക് പൊലീസ് സ്റ്റേഷനില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article